bb

മലപ്പുറം: പാലക്കാട് കഴിഞ്ഞാൽ ഇന്നലെ സംസ്ഥാനത്ത് കൊടും ചൂട് റിപ്പോർട്ട് ചെയ്ത രണ്ടിടങ്ങളിൽ ഒന്ന് മലപ്പുറത്ത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലെ കണക്കുപ്രകാരം മലയോര മേഖലയായ നിലമ്പൂരിലെ മുണ്ടേരിയിൽ 40.6 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 10നാണ് ഈ താപനില രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലെ വാഴക്കുന്നം ആണ് കൂടുതൽ ചൂട് രേഖപ്പെടുത്തിയ മറ്റൊരിടം. 40.8 ഡിഗ്രിയാണ് ഇവിടത്തെ ചൂട്. പാലക്കാട് 45.8 ഡിഗ്രിയാണ് രേഖപ്പെടുത്തിയ ഉയർന്ന ചൂട്. സംസ്ഥാനത്ത് മറ്റൊരിടത്തും ഇന്നലെ 40 ഡിഗ്രി ചൂട് കടന്നിട്ടില്ല. ജില്ലയിൽ ഈമാസം മൂന്ന് വരെ താപനിലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണഗതിയിൽ മലയോര മേഖലകളിലാണ് ചൂട് കുറയാറെങ്കിൽ ഒരുമാസത്തിനിടെ 36 ഡിഗ്രിക്ക് മുകളിലാണ് ചൂട്. അടുത്തിടെ പാലേമാടിൽ 41.08 ഡിഗ്രി ചൂടും രേഖപ്പെടുത്തിയിരുന്നു.

ഓട്ടോമാറ്റിക് വെതർസ്റ്റേഷൻ - രേഖപ്പെടുത്തിയ ചൂട്
തവനൂർ കെ.വി.കെ - 36.2
വാക്കാട് - 34.5
ആനക്കയം - 39.4
മുണ്ടേരി - 40.6


എവിടെ മഴ