seminar

എടപ്പാൾ: പാലക്കാട് ഗ്ലോബൽ ഗ്രീൻ മെഷ്യൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ തെരെഞ്ഞെടുത്ത പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ഗ്രാമപഞ്ചായത്ത് അസോസിയഷൻ പ്രസിഡന്റ് കലാം മാസ്റ്റർ സെമിനാർ ഉദ്ഘാടനം ചെയ്തു.വട്ടംകുളം മുൻപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ അദ്ധ്യക്ഷത വഹിച്ചു. വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് എം, എ, നജീബ് മുഖ്യതിഥി ആയിരുന്നു. സുജൻ, എസ്, കൊല്ലം ക്ലാസ്സ് എടുത്തു. കോട്ടക്കൽ ക്ളാരി പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്ദീൻ, പുല്പറ്റ പ്രസിഡന്റ് അബ്ദുറഹ്മാൻ,കടങ്ങോട്ടു മൂസ,എടരിക്കോട് ഹസീന ഫസൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.