sunflower
കോട്ടക്കൽ പറപ്പൂർ ഐ.യു.ഹയർ സെക്കന്ററി സ്‌കൂളിലെ സൂര്യകാന്തി കൃഷി

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ പറപ്പൂർ ഐ.യു എച്ച്.എസ്.എസിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും നേതൃത്വത്തിൽ നാലര ഏക്കർ സ്ഥലത്ത് ആരംഭിച്ച സൂര്യകാന്തി കൃഷി പൂത്തുലഞ്ഞു. കൂടാതെ, നെൽക്കൃഷിയിൽ നിന്നും ലഭിച്ച 10,034 കിലോ നെല്ലുപയോഗിച്ച് തവിടോട് കൂടിയ അരി, അപ്പം പൊടി, പുട്ടുപൊടി, അവിൽ തുടങ്ങിയ മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കി വിപണനം നടത്തി. പച്ചക്കറികൾ വിളവെടുപ്പിന് സജ്ജമായിട്ടുണ്ട്. മാനേജർ മൊയ്തീൻകുട്ടി , പ്രഥമാദ്ധ്യാപകൻ മമ്മു, പി.ടി.എ പ്രസിഡന്റ് സി.ടി.സലീം, കാർഷിക ക്ലബ് കൺവീനർ ടി.പി.മുഹമ്മദ് കുട്ടി, ഷാഹുൽ ഹമീദ്, എസ്.എം.സി ചെയർമാൻ ടി.ഹംസ എന്നിവർ നേതൃത്വം നൽകി.