വണ്ടൂർ : പോരൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വിരമിക്കുന്ന സെക്രട്ടറി വി. വിജയന് യാത്രയയപ്പ് നൽകി. സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം വി. രമേശൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് യു.സി. നന്ദകുമാർ അദ്ധ്യക്ഷനായി. അഡ്വ. ടോം കെ. തോമസ് അനുമോദന പ്രഭാഷണം നടത്തി. ബാങ്ക് മുൻ പ്രസിഡന്റ് ജെ. ക്ലീറ്റസ് ബാങ്കിന്റെ ഉപഹാരവും അസിസ്റ്റന്റ് സെക്രട്ടറി എം. സലീന ജീവനക്കാരുടെ ഉപഹാരവും കൈമാറി. സി. ശ്രീജ, കെ.ടി. മുഹമ്മദാലി, കെ.പി. ഭാസ്‌കരൻ, എം. മുരളീധരൻ, പി. സ്മിത, കെ.സി.ഇ.യു ഏരിയാ സെക്രട്ടറി ഇ.സി. ഉണ്ണികൃഷ്ണൻ, ബാങ്ക് വൈസ് പ്രസിഡന്റ് കെ. അബ്ദുൽ റസാഖ് , പി. ഷീല പ്രസംഗിച്ചു.