വണ്ടൂർ : കുട്ടികൾക്കായുള്ള ത്രിദിന അവധിക്കാല ക്യാമ്പിന് വണ്ടൂർ അൽഫുർഖാൻ ക്യാമ്പസിൽ തുടക്കമായി. വിവിധ സെഷനുകൾക്ക് നിയാസ് ചോല കോഴിക്കോട്, ഡോ: ഷാഹുൽ വയനാട്, ഡോ: സബിത എം.പി മഞ്ചേരി, റഫീഖ് ചുങ്കത്തറ, ബി.കെ. സുനീറ സഹ്റാവി, ഒ.പി. സമദ് സഖാഫി ഒറവംപുറം, എ.പി. ബഷീർ ചെല്ലക്കൊടി തുടങ്ങിയവർ നേതൃത്വം നൽകും. എ.പി. അബ്ദുള്ള ബാഖവി വണ്ടൂർ അദ്ധ്യക്ഷത വഹിക്കും. എസ്.എസ്.എൽ.സി പരീക്ഷാഫലം എഴുതി ഫലം കാത്തിരിക്കുന്ന പെൺകുട്ടികൾക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.