pgdi
കോർവ യും പരപ്പനാട് ഹെർബൽ ഗാർഡൻസും തമ്മിലുള്ള ധാരണ പത്രം പരസ്പരം കൈമാറുന്നു

പരപ്പനങ്ങാടി: കേരളത്തിലെ റെസിഡന്റ്‌സ് അസോസിയേഷനുകൾ ഹരിതവത്കരിക്കുന്നതിനായി കോൺഫെഡറേഷൻ ഒഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കാൻ പരപ്പനാട് ഹെർബൽ ഗാർഡൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഓൾ കേരള റെസിഡന്റ്സ് അസോസിയേഷനും പരപ്പനാട് ഹെർബൽ ഗാർഡൻസുമായി ചേർന്ന് ധാരണാപത്രത്തിൽ ഒപ്പുവച്ചു.
സി.ഒ.ആർ.ഡബ്ള്യു.എ സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ പുതുക്കുടി മുരളീധരനും പരപ്പനാട് ഹെർബൽസ് ഗാർഡൻ ചെയർമാൻ റസാഖ് ഹാജിയും തമ്മിലാണ് ധാരണാപത്രത്തിൽ ഒപ്പു വച്ചത്. ചടങ്ങിൽ കോർവ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഒ.എം. റഷീദ്, ജില്ലാ സെക്രട്ടറി ദ്വാരക ഉണ്ണി, ജില്ലാ വൈസ് പ്രസിഡന്റ്‌ വള്ളിക്കുന്ന് അഷ്‌റഫ്‌, കോർവ സ്റ്റേറ്റ് സെക്രട്ടറി നൗഷാദ് എടവണ്ണ തുടങ്ങിയവർ പങ്കെടുത്തു.