വേങ്ങര: മമ്പീതി മർകസിൽ എല്ലാ വർഷവും നടന്നുവരുന്ന സി.എം. വലിയുല്ലാഹി ഉറൂസ് മുബാറക്കിനും ദിക്ര് വാർഷികത്തിനും തുടക്കമായി. വൈകിട്ട് നാലിന് സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
കെ.കെ.എസ് എടരിയിൽ അബ്ദുൽ ഖാദർ അഹ്സനി, പി.ഐ. കുഞ്ഞാലൻ മുസ്ലിയാർ , അബ്ദുള്ളകുട്ടി ഖാസിമി, അബ്ദുസ്സമദ് നൂറാനി ,അനസ് സഖാഫി, ഉബൈദുള്ള അഹ്സനി, പി.ഐ അബ്ദുറഹ്മാൻ, കെ.ടി. അബൂബക്കർ ഹാജി, അബ്ദുറഹ്മാൻ, റസാഖ് ബാവ, എ.പി. സുബൈർ ങ്കെടുത്തു. വൈകിട്ട് ഏഴിന് മതപ്രഭാഷണ വേദിയിൽ അബ്ദുൾ ഖാദർ അഹ്സനി മുഖ്യപ്രഭാഷണം നടത്തി. നാളെ രാവിലെ ഒമ്പതിന് സമാപനസമ്മേളനം ആരംഭിക്കും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും . സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ഒന്നിന് ആയിരങ്ങൾക്കുള്ള അന്നദാനത്തോടെ പരിപാടികൾ സമാപിക്കും.