f
വർണ്ണക്കൂട് കുട്ടികൾ പാലിയേറ്റീവിന് ഫണ്ട് കൈമാറുന്നു

കാളികാവ് : ചോക്കാട് ചളിവാരി അങ്കണവാടിയിലെ വർണ്ണക്കൂട് കൗമാരക്കൂട്ടം പാലിയേറ്റീവിന് സാമ്പത്തിക സഹായം നൽകി മാതൃകയായി. കെ. നിയ കൃഷ്ണ, സി. ഹൃദ്യ, എ.കെ. ഷഹനാസ്, പി. ശ്രീലക്ഷ്മി, ഇ. അനന്യ, പി. ദിലൂമിൻഷ, കെ. ഹിന ഫാത്തിമ തുടങ്ങിയവരാണ് വർണ്ണക്കൂടിന് നേതൃത്വം നൽകുന്നത്. അംഗനവാടിയിൽ നടന്ന ഫണ്ട് കൈമാറ്റ ചടങ്ങിൽ വാർഡ് മെമ്പർ ടി. ഷറഫുദ്ദീൻ, പാലിയേറ്റീവ് ഭാരവാഹികളായ ജോർജ്ജ് ചെറിയാൻ, ടി. എ. സമീർ , പി.പി. സക്കീർ ബാബു, യാക്കൂബ്, കെ. രാമൻ എന്നിവർ സംബന്ധിച്ചു.