പട്ടാമ്പി: അന്യസംസ്ഥാന തൊഴിലാളികളായ യുവാവും യുവതിയും വന്ദേഭാരത് ട്രെയിൻ തട്ടി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശികളായ പ്രദീപ് സർക്കാർ, ബിനോട്ടി റോയ് എന്നിവരാണ് മരിച്ചത്. കാസർഗോഡ് തിരുവനന്തപുരം വന്ദേഭാരത് തീവണ്ടി കടന്നുപോകവേ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പട്ടാമ്പിക്കും കാരക്കാടിനും ഇടയിൽ നമ്പ്രം ഭാഗത്ത് വെച്ചാണ് ഇരുവരും അപകടത്തിൽ പെട്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. തൃത്താലയിൽ താമസിക്കുന്ന ഇവർ ദമ്പതികളാണെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.