 
* രണ്ട് മണ്ഡലങ്ങളിലായി എട്ട് പത്രിക തള്ളി
പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ജില്ലയിൽ ആലത്തൂർ, പാലക്കാട് ലോക്‌സഭാ മണ്ഡലങ്ങളിലായി 16 സ്ഥാനാർത്ഥികൾ. വരണാധികാരികളായ ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര, എ.ഡി.എം സി.ബിജു എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന സൂക്ഷ്മപരിശോധനയിൽ ആലത്തൂരിൽ മൂന്നും പാലക്കാട് അഞ്ചും സ്ഥാനാർത്ഥികളുടെ ഉൾപ്പടെ എട്ട് നാമനിർദേശ പത്രിക തള്ളി. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ വി.പൊന്നുകുട്ടൻ (സി.പി.എം ഡമ്മി സ്ഥാനാർത്ഥി), അജിത (യു.ഡി.എഫ് ഡമ്മി), കെ.ബാലകൃഷ്ണൻ (ബി.ജെ.പി ഡമ്മി) എന്നിവരുടെയും പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ കെ.എസ്.സലീഖ (സി.പി.എം ഡമ്മി), കെ.എം.ഹരിദാസൻ (ബി.ജെ.പി ഡമ്മി), എ. രാഘവൻ (വിടുതലൈ ചിരുതൈഗൾ കക്ഷി), കെ.വി.ദിലീപ് (സ്വതന്ത്രൻ), എ.വിജയരാഘവൻ(സ്വതന്ത്രൻ) എന്നിവരുടെയും പത്രികകളാണ് തള്ളിയത്.
സൂക്ഷ്മപരിശോധനയിൽ ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ കെ.പി.ജയകുമാർ, സ്ഥാനാർത്ഥികളുടെ ഏജന്റുമാർ, തിരഞ്ഞെടുപ്പ് അസിസ്റ്റന്റുമാർ, എ.ആർ.ഒമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സ്ഥാനാർത്ഥികൾക്ക് ഏപ്രിൽ എട്ട് വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാം. അന്നേ ദിവസം സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നം അനുവദിക്കും. ഏപ്രിൽ 26 ന് വോട്ടെടുപ്പും ജൂൺ നാലിന് വോട്ടെണ്ണലും നടക്കും.
ജില്ലയിലെ സ്ഥാനാർത്ഥികൾ
ആലത്തൂർ
1. കെ.രാധാകൃഷ്ണൻ- സി.പി.എം
2. പി.എം.രമ്യ(രമ്യ ഹരിദാസ്)- കോൺഗ്രസ്
3. ടി.എൻ.സരസു- ബി.ജെ.പി
4. ഹരി അരുമ്പിൽ- ബഹുജൻ സമാജ് പാർട്ടി
5. വി.കൃഷ്ണൻകുട്ടി- സ്വതന്ത്ര
പാലക്കാട് മണ്ഡലം
1. എ.വിജയരാഘവൻ-സി.പി.എം
2. വി.കെ.ശ്രീകണ്ഠൻ- കോൺഗ്രസ്
3. സി.കൃഷ്ണകുമാർ- ബി.ജെ.പി
4. കെ.ടി.പത്മിനി- ബഹുജൻ സമാജ് പാർട്ടി
5. അന്നമ്മ കുര്യാക്കോസ്- സ്വതന്ത്ര
6. എൻ.എസ്.കെ പുരം ശശികുമാർ- സ്വതന്ത്രൻ
7. സി.രാജമാണിക്യം- സ്വതന്ത്രൻ
8. കെ.രാജേഷ്- സ്വതന്ത്രൻ
9. എം.രാജേഷ് ആലത്തൂർ- സ്വതന്ത്രൻ
10. സിദ്ദിഖ് ഇരുപ്പശ്ശേരി- സ്വതന്ത്രൻ
11. പി.വി.രാജേഷ്- സ്വതന്ത്രൻ