പാലക്കാട്: ജില്ലയിൽ 85 ന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കുമായി 15 ന് ആരംഭിച്ച ഹോം വോട്ടിംഗിൽ രണ്ട് ദിവസങ്ങളിലായി 4524 പേർ വോട്ട് രേഖപ്പെടുത്തി. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ ഇതുവരെ 2025 പേർ ഹോം വോട്ട് രേഖപ്പെടുത്തി. 85 വയസിന് മുകളിൽ പ്രായമുള്ള 1786 പേരും ഭിന്നശേഷിക്കാരായ 239 പേരും എട്ട് പട്ടാളക്കാർ ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) മുഖേനയും വോട്ട് രേഖപ്പെടുത്തി.

ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ 2499 പേർ ഹോം വോട്ട് രേഖപ്പെടുത്തി. 85 വയസിന് മുകളിൽ പ്രായമുള്ള 1767 പേരും ഭിന്നശേഷിക്കാരായ 732 പേരും നാല് പട്ടാളക്കാർ ഇ.ടി.പി.ബി.എസ്(ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) മുഖേനയും വോട്ട് രേഖപ്പെടുത്തി. ഹോം വോട്ട് 24 വരെ തുടരും.