30-konni-kummannoor-road-
കോന്നി കുമ്മണ്ണൂർ അച്ചൻകോവിൽ കാനനപാതയുടെ രൂപരേഖ

കോന്നി : കോന്നിയുടെ പ്രാദേശിക ചരിത്രവുമായി​ ഏറെ ബന്ധപ്പെട്ടിരിക്കുന്ന ​കുമ്മണ്ണൂർ ​- നടുവത്തുമുഴി​വയ​ക്കര -​ കൊണ്ടോടി ​- വക്കാനം​ കരിപ്പാൻതോട് (കറുപ്പൻതോട്)​ തുറവഴി അച്ചൻകോവിലിലേക്കുള്ള കാനനപാത വി​സ്മൃതി​യി​ൽ.
നാട്ടുരാജ്യമായിരുന്ന പന്തളത്തെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായിരുന്നു ഇത്. പാണ്ഡ്യരാജാക്കന്മാർ തമിഴ്‌നാട്ടിൽ നിന്ന് കോന്നിയിലും പിന്നെ പന്തളത്തും എത്തിയത് ഇൗ പാതയി​ലൂടെയായി​രുന്നു. അച്ചൻകോവിലാറിന്റെ വടക്ക് ദിശയിലൂടെ കടന്നുപോകുന്ന പാതയിലൂടെ 1967ന് മുൻപ് വരെ അച്ചൻകോവിലി​ലേക്കും ചെങ്കോട്ടയിലേക്കും യാത്ര ചെയ്തി​രുന്നു. ഇപ്പോൾ ഇതുവഴി യാത്രക്കാരെ വനംവകുപ്പ് കടത്തിവിടുന്നില്ല. മുമ്പൊക്കെ അച്ചൻകോവിലാർ കരകവിയുമ്പോൾ ഇതുവഴി യാത്ര അനുവദിച്ചിരുന്നു. പാത യാഥാർത്ഥ്യം ആയിരുന്നെങ്കിൽ വിനോദ സഞ്ചാരത്തിനുള്ള സാദ്ധ്യതയും ഏറി​യേനെ.

കല്ലേലി ​ കടിയാർ വഴി

ഇപ്പോൾ നടത്തുംമുഴിയിൽ നിന്ന് കടയാർ വഴിയാണ് അച്ചൻകോവിലിനുള്ള പാത. നാൽപ്പത് കിലോമീറ്റർ ദൂരം വനത്തിലൂടെ സഞ്ചരി​ക്കണം. വനം വകുപ്പാണ് ഇൗ റോഡിന്റ നിർമ്മാണം നടത്തിയത്. തമിഴ്‌നാട് അതിർത്തിയിൽ നിന്ന് തുടങ്ങി കോന്നി തണ്ണിത്തോട് വഴി ചിറ്റാറിൽ എത്തുന്ന പാതയാണ് ആദ്യഘട്ടത്തിൽ രൂപം നൽകിയത്. പിന്നീടിത് അന്തർസംസ്ഥാന പാതയായി മാറ്റാനായി​രുന്നു നീക്കം. തെങ്കാശിയിൽ നിന്ന് ഗവി, വണ്ടിപെരിയാർ വഴി കൊടൈക്കനാലി​നായി​രുന്നു സഞ്ചാരമാർഗം. സാദ്ധ്യത ഏറെയെങ്കിലും വനംവകുപ്പ് തടസം നിന്നു. പൊതുമരുത്ത് വകുപ്പ് ഉന്നത നിലവാരത്തിൽ അവരുടെ ഭാഗം നിർമ്മിച്ചപ്പോൾ വനം വകുപ്പ് കുറച്ച് ഭാഗം മാത്രം ടാറിംഗ് നടത്തി. ആദ്യ വർഷം തന്നെ ഈ ഭാഗങ്ങൾ തകർന്നു.

അടൂർ പ്രകാശ് റവന്യൂ മന്ത്രിയായിരുന്ന കാലത്ത് കാനനപാതയുടെ വികസനത്തിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു. അന്ന് അനുകൂല നടപടി ഉണ്ടാവാത്തത് തിരിച്ചടിയായി.

- പ്രവീൺ പ്ലാവിളയിൽ (കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം)