
റാന്നി : എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ.ആന്റണിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതിൽ ബി.ജെ.പി പ്രതിഷേധിച്ചു. ദക്ഷിണമേഖലാ ജനറൽ സെക്രട്ടറി പി.ആർ.ഷാജി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി റാന്നി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിലംഗങ്ങളായ പി.വി.അനോജ് കുമാർ, എം.അയ്യപ്പൻ കുട്ടി, ജില്ലാ സെക്രട്ടറി ബിന്ദു പ്രകാശ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഡിപു പൈതൃക, ജനറൽ സെക്രട്ടറിമാരായ അരുൺ അനുരുദ്ധൻ, സ്മിതാ സുരേഷ്, മണ്ഡലം സെക്രട്ടറി മുരളിധരൻ നായർ, പഞ്ചായത്ത് പ്രസിഡന്റുമാരായ രാജഗോപാൽ വെച്ചൂച്ചിറ, വേണുക്കുട്ടൻ റാന്നി, പഞ്ചായത്ത് സെക്രട്ടറി ശിവദാസൻ വടശേരിക്കര, ലിജികുമാർ എന്നിവർ പ്രസംഗിച്ചു.