 
അടൂർ : കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് കർഷകർക്ക് പരിക്ക്. കടമ്പനാട് ഗണേശ വിലാസം മുണ്ടപ്പള്ളി വിളയിൽ ജോൺസൺ(63), മുണ്ടപ്പള്ളി തറയിൽ വീട്ടിൽ എം.കോശി(64) എന്നിവർക്കാണ് പരിക്ക്. ഇന്നലെ രാവിലെ എട്ടിന് കോശി ഗണേശവിലാസത്തിലുള്ള തന്റെ കൃഷിയിടത്തിലേക്ക് നടന്നുപോകുമ്പോൾ പന്നി അക്രമിക്കുകയായിരുന്നു. കോശിയുടെ നിലവിളി കേട്ട് ഒാടിയെത്തിയ ജോൺസണെയും ആക്രമിക്കുകയായിരുന്നു. ഇരുവരെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.