 
അടൂർ : കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി യുവതി മാതൃകയായി. കൂടൽ നീതി സ്റ്റോർ ജീവനക്കാരിയായ സുപ്രിയയ്ക്കാണ് മാല കിട്ടിയത്. രാവിലെ കട തുറക്കുവാനായി എത്തിയപ്പോൾ കടയ്ക്ക് മുന്നിൽ കിടക്കുകയായിരുന്നു 5 പവന്റെ മാല. കൂടൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഉച്ചയ്ക്ക് ശേഷം കൂടൽ സ്വദേശി റോയി തങ്കച്ചൻ മാല അന്വേഷിച്ച് എത്തുകയായിരുന്നു.