
വേനലവധിയായതോടെ ആഘോഷത്തിമിർപ്പിലാണ് കുട്ടികൾ. തമ്പകച്ചുവട് ഗവ.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവിനൊപ്പം കൂടിയിരിക്കുകയാണ് ജിമ്മി എന്ന നായയും. അഭിനവ് സൈക്കിളെടുത്ത് ഇറങ്ങിയാലുടൻ ജിമ്മി സൈക്കിളിന്റെ കുട്ടയിലേക്ക് കയറും. നാട് മുഴുവൻ കറങ്ങിയ ശേഷമാണ് ഇരുവരും വീട്ടിലേക്ക് മടങ്ങുക. മണ്ണഞ്ചേരി റോഡുമുക്കിൽ നിന്നുള്ള ദൃശ്യം