 
അടൂർ : പള്ളിക്കൽ ശ്രീകണ്ഠാളസ്വാമി ക്ഷേത്രത്തിലെ കെട്ടുത്സവ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. കെട്ടുരുപ്പടികൾ അവസാന മിനുക്ക് പണികളിലാണ്. തൻകര, പള്ളിക്കൽ വടക്കേക്കര, പള്ളിക്കൽ ഊന്നുകൽ ഭാഗം, കിണറ് മുക്ക് ഭാഗം, തൻകര കള്ളപ്പഞ്ചിറ, ഇളമ്പള്ളിൽ, ഹരിശ്രീ ചാല എന്നീ കരകളിൽ നിന്നടക്കം ഇരുപത്തിയഞ്ചോളാം കെട്ടുരുപ്പടികളാണ് ഒരുങ്ങുന്നത്. ബുധനാഴ്ച ഉച്ചയോടെ അതാത് കരകളിൽ നിന്ന് വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ കെട്ടുകഴ്ചകൾ എത്തിത്തുടങ്ങും. ആറ് മണിയോടെ ക്ഷേത്രത്തിൽ എത്തിച്ചേരുന്ന കെട്ടുരുപ്പടികൾ ക്രമപ്രകാരം കളിപ്പിച്ച് ക്ഷേത്രത്തിന് മുന്നിൽ അണി നിരത്തും. വൈക്കോൽ കതിരിൽ തീർത്ത നന്ദികേശൻ കാഴ്ചക്കാർക്ക് കൗതുകമാകും. ക്ഷേത്രത്തിൽ ഇന്ന് രാത്രി 8.30 ന് സംഗീത സദസ്, 10 ന് കുത്തിയോട്ട ചുവടും പാട്ടും ഉണ്ടായിരിക്കും.