02-vijayan-karthika
വിജയൻ കാർത്തിക

​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​പള്ളിക്കൽ: പഞ്ചായത്തിലെ തെങ്ങമം 21-ാം വാർഡിൽ കുടിവെള്ളപ്രശ്‌നം രൂക്ഷമാകുന്നു. വാർഡിലെ രാജീവ്​ ഗാന്ധി കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്ക് പ്രവർത്തനരഹിതമായിട്ട് നാളുകളായി. 8 വർഷം മുൻപ് 45 ലക്ഷം രൂപ മുടക്കി പണി കഴിപ്പിച്ച പദ്ധതിയാണിത്. മാസങ്ങൾക്ക് ശേഷം പണി മുടക്കി. പിന്നീട് അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. ഇപ്പോഴത്തെ വാർഡ് മെമ്പറുടെ ശ്രമഫലമായി രണ്ട് വർഷം മുൻപ് പഞ്ചായത്ത് ഇടപെട്ട് കുടിശിക ഉണ്ടായിരുന്ന വൈദ്യുതി ബിൽ അടക്കുകയും, അറ്റകുറ്റപ്പണികൾ നടത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷേ പൈപ്പുകൾ കൂടുതലും തുരുമ്പിക്കുകയും, പൊട്ടുകയും ചെയ്ത് ഉപയോഗശൂന്യമായ നിലയിൽ ആണെന്ന് കണ്ടെത്തിയത്.വാർഡിലെ മൂന്നാറ്റ്കര ഭാഗത്തെ എഴുപത്തി അഞ്ചോളാം കുടുംബങ്ങൾക്ക് വെള്ളം എത്തിച്ചിരുന്ന കുടിവെള്ള പദ്ധതിയാണ് ഇപ്പോൾ നശിച്ചിരിക്കുന്നത്. നനയ്ക്കാനും കുളിക്കാനും ഇപ്പോൾ പള്ളിക്കലാറിന്റെ കൈവഴികളായ തോടുകളെയാണ് തദ്ദേശവാസികൾ ഉപയോഗിക്കുന്നത്. പള്ളിക്കൽ പഞ്ചായത്തിൽ നിന്ന് ലോറിയിൽ കുടിവെള്ള വിതരണം ആരംഭിച്ചെങ്കിലും ഇതുവരെ തെങ്ങമം ഭാഗത്ത് എത്തിയിട്ടില്ല.

...........................

ജൽജീവൻ പൈപ്പ്‌​ലൈൻ പദ്ധതി ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ കുടിവെള്ളം വാർഡിൽ എത്തി തുടങ്ങിയിട്ടില്ല. വെള്ളം എത്തിക്കാൻ പഞ്ചായത്ത് സമിതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ശ്രീജ.എസ്
(വാർഡ് മെമ്പർ)

...............................

പഞ്ചായത്ത് ഇടപെട്ട് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകും. ജനങ്ങൾ സമരത്തിനിറങ്ങും.

വിജയൻ കാർത്തിക
(നാട്ടുകാരൻ)

.....................................

1. 75 കുടുംബങ്ങൾക്ക് ആശ്രയമായ

കുടിവെള്ള പദ്ധതി

2. അറ്റകുറ്റപ്പണി നടത്തിയിട്ട് നാളുകൾ