vedi
ഭാഗവത മഹാസത്രവേദിയിൽ പ്രഭാഷണം ശ്രവിക്കുന്ന ഭക്തജനങ്ങൾ


തിരുവല്ല: ഭാഗവതത്തെ അറിയാനുള്ള വഴി ഭക്തിമാത്രമെന്ന് ആചാര്യൻ വാച്ച വാദ്ധ്യാൻ സുബ്രഹ്മണ്യൻ നമ്പൂതിരി പറഞ്ഞു. കാവുംഭാഗം ആനന്ദേശ്വരം ക്ഷേത്രത്തിലെ സത്രവേദിയിൽ ഭാഗവത മാഹാത്മ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഹങ്കാരം മാറ്റിവച്ച് നിർസ്വാർത്ഥ ഭക്തിയാണ് ഭാഗവതം അടയാളപ്പെടുത്തുന്നത്. പരിപൂർണമായ ഭക്തിഭാവത്തിലേക്ക് മനസുകൾ പരിണമിക്കണം. ഗജേന്ദ്രമോക്ഷം അടക്കമുള്ള ഭാഗങ്ങൾ ഇത് അടയാളപ്പെടുത്തുന്നു. മനസ് ഭഗവാനിലേക്ക് ചേർത്ത് വെയ്ക്കുമ്പോഴാണ് അനുഭൂതി പൂർണമാകുന്നത്. ഭാഗവത സത്രവേദിയിൽ ജയശ്രീ വാര്യർ കുന്തീ സ്തുതി അവതരിപ്പിച്ചു.
ഭക്തിയിൽ മനസ് നിർമ്മലമാകുമെന്നും ഭഗവാന്റെ മഹിമയെ പ്രകീർത്തിക്കുകയാണ് പരമധർമ്മമെന്നും ആദ്ധ്യാത്മിക ആചാര്യൻ ബാലചന്ദ്രൻ അമ്പലപ്പുഴ പറഞ്ഞു. ഭാഗവത ആചാര്യന്മാരായ അഭിലാഷ് കീഴൂട്ട്, അശോക് വി.കടവൂർ, സി.കെ.ചന്ദ്രശേഖരൻ തമ്പാൻ തൃശൂർ, ശ്രീകണ്‌ഠേശ്വരം സോമവാര്യർ ആലുവ, പാർത്ഥസാരഥിപുരം വിശ്വനാഥൻ ശാസ്താംകോട്ട, വി.എം കൃഷ്ണകുമാർ കണ്ണൂർ, രാമനാഥൻ വടക്കൻപറവൂർ, ശങ്കൂ ടി.ദാസ്, വിമൽ വിജയ് കന്യാകുമാരി എന്നിവർ പ്രഭാഷണം നടത്തി. രണ്ടാം ദിനത്തിലെ അന്നദാനം തിരുവല്ല ശ്രീരാമകൃഷ്ണ മഠാധിപതി സാമി നിർവിണ്ണാനന്ദ മഹാരാജ് ഉദ്ഘാടനം ചെയ്തു.


സത്രവേദിയിൽ ഇന്ന്

രാവിലെ 8.30മുതൽ വിരാട് സ്വരൂപ് വർണ്ണനം കുറിച്ചി രാമചന്ദ്രൻ, 9.30മുതൽ ശ്രീശുകസാരസ്വതം ശ്രീരാജ് ചെറുവറ്റ, 10.30മുതൽ ബ്രഹ്മനാരദ സംവാദം, അവതാര ലീലാവർണ്ണനം എം.കെ നാരായണൻ നമ്പൂതിരി, 11.30 മുതൽ ചതു:ശ്ലോകീ ഭാഗവതം എളങ്കുന്നപ്പുഴ ദാമോദരശർമ്മ, 2മുതൽ പുരാണലക്ഷണങ്ങൾ ശബരീനാഥ് ദേവിപ്രിയ, 3മുതൽ നാലുവരെ വിദുരഉദ്ദവ സംവാദം പുത്തില്ലം മധു നാലുമുതൽ വിദുരമൈത്രേയ സംവാദം എം.അരവിന്ദാക്ഷൻ നായർ, 5മുതൽ വരാഹാവതാരം കാവനാട് രാമൻ, 6.15മുതൽ സനാതനധർമ്മം ഡോ.അലക്സാണ്ടർ ജേക്കബ്, 7.45മുതൽ ശ്രീകൃഷ്ണൻ മാതൃകാ വ്യക്തിത്വം ഒ.എസ്. സതീഷ് 9മുതൽ ഭജന.