 
തിരുവല്ല: ഒട്ടേറെ ത്യാഗം സഹിച്ച് ആടുജീവിതം സിനിമ സംവിധാനം ചെയ്ത സംവിധായകൻ ബ്ലെസിയെ തപസ്യ തിരുവല്ല നഗർ സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ വീട്ടിലെത്തിയാണ് ആദരിച്ചത്. സംസ്കാർ ഭാരതി ക്ഷത്രിയ കാര്യദർശി തിരൂർ രവീന്ദ്രൻ, തപസ്യ ജില്ലാ ജനറൽസെക്രട്ടറി ഉണ്ണികൃഷ്ണൻ വസുദേവം, രംഗനാഥ് കൃഷ്ണ, കാഥികൻ നിരണം രാജൻ, ശ്രീദേവി മഹേശ്വർ, കളരിയ്ക്കൽ ശ്രീകുമാർ, ഹരിഗോവിന്ദ്, കെ.ബി.മുരുകേഷ്, ചന്ദ്രമോഹൻ, പ്രകാശ് കോവിലകം, സന്തോഷ് ചാത്തങ്കരി, കെ.പി.രഘുകുമാർ, അജിത്ത് പിഷാരത്ത് എന്നിവർ പങ്കെടുത്തു.