02-a-s-shamin
ഷമിൻ

അ​ടൂർ: ഏഴംകുളത്ത് കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അദ്ധ്യാപികയും സുഹൃത്തായ സ്വകാര്യ ബസ് ഡ്രൈവറും മരിച്ചതിന്റെ നടുക്കം നാടിന് വിട്ടുമാറിയിട്ടില്ല. നൂറനാട് മറ്റപ്പള്ളി സുചീന്ദ്രം വീട്ടിൽ അനുജ രവീന്ദ്രൻ ( 37), ചാരുംമൂട് ഹാഷീം മൻസിലിൽ മുഹമ്മദ് ഹാഷി ( 31) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അനുജയുമായി പട്ടാഴിമുക്കിൽ നിന്ന് ആശുപത്രിയിലേക്ക് പോയ ആംബുലൻസിൽ ഒപ്പം ഉണ്ടായിരുന്ന ഷമിനും നിസാറിനും ആ ദൃശ്യങ്ങൾ മറക്കാനാകുന്നില്ല. ചലനമറ്റ നിലയിൽ കിടന്ന അനുജയെ തോളിലും കൈയിലും കാലിലും തട്ടി പരമാവധി ഉണർത്താൻ ശ്രമിച്ചു. അനസ്‌തേഷ്യസ്റ്റ് കൂടി ആയിരുന്നു ഷമിൻ. നിസാർ തോളിൽ തട്ടി വിളിച്ചപ്പോൾ കൈ അനക്കിയെങ്കിലും പിന്നീട് നിശ്ചലമായി. അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു. ഷമിൻ ഏഴംകുളം ഗ്രാമ പഞ്ചായത്ത് മെമ്പറും നിസാർ അടൂർ ജനമൈത്രി പൊലീസ് സമിതിയംഗവുമാണ്‌