02-thomas-issac

പത്തനംതിട്ട : പാർലമെന്റ് ഇലക്ഷന്റെ ഭാഗമായി പത്തനംതിട്ട ടീം പ്രഖ്യാപിച്ച് ഡോ.തോമസ് ഐസക്ക്. പത്തനംതിട്ട പാർലമന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമുള്ള എൽ.ഡി.എഫ് എം.എൽ.എമാരെ ചേർത്താണ് ടീം രൂപീകരിച്ചത്. കെ.യു.ജനീഷ് കുമാർ (കോന്നി), സെബാസ്റ്റ്യൻ കുളത്തുങ്കൽ (പൂഞ്ഞാർ), ചിറ്റയം ഗോപകുമാർ (അടൂർ), വീണാ ജോർജ്ജ് (ആറന്മുള), പ്രമോദ് നാരായണൻ (റാന്നി), മാത്യു ടി.തോമസ് (തിരുവല്ല), ഡോ.എൻ.ജയരാജ് (കാഞ്ഞിരപ്പള്ളി) എന്നിവരാണ് ഐസക്കിന്റെ ടീം അംഗങ്ങൾ.

പത്തനംതിട്ട ടീമിലെ അംഗങ്ങൾക്ക് ലഭിച്ചതിനെക്കാൾ വലിയ ഭൂരിപക്ഷം ഉറപ്പുവരുത്തുന്നതിനായി എം.എൽ.എമാർ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത് വലിയ നേട്ടമാകും.

തോമസ് ഐസക്ക്.