 
പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ സംഘ് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ഉപവാസം സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. . ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. എൻ.ടി.യു ജില്ലാ പ്രസിഡന്റ് അനിത ജി. നായർ, എൻ.ജി.ഒ സംഘ് വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി. സി. സിന്ധുമോൾ, കെ. ജി. അശോക് കുമാർ, ആർ.ആരതി, അനുപമ അരവിന്ദ്, പി.ആർ.രമേശ്, എൻ.ജി ഹരീന്ദ്രൻ, എൻ. രതീഷ്, ഡി. ഡിജിൻ, പി. എം.സന്ധ്യ, പാർവതി കൃഷ്ണ, വി. പി.വിദ്യ, നിഷ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ജി. അനീഷ് സ്വാഗതവും ജില്ലാ ട്രഷറർ എം. രാജേഷ് നന്ദിയും പറഞ്ഞു.