
പത്തനംതിട്ട : എൻ.ഡി.എ പത്തനംതിട്ട പാർലമെന്റ് കൺവെൻഷൻ ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്ഡേക്കർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. പി.സി.ജോർജ് മുഖ്യപ്രഭാഷണം നടത്തി. എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ, സംസ്ഥാന സെൽ കൺവീനർ അശോകൻ കുളനട, ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് ഡോ.ആനന്ദരാജ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ.പ്രമീളദേവി, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ദേശീയ കൗൺസിൽ അംഗങ്ങളായ വി.എൻ.ഉണ്ണി, കെ.ആർ.പ്രതാപചന്ദ്ര വർമ്മ, ദക്ഷിണ മേഖല ജനറൽ സെക്രട്ടറി പി.ആർ.ഷാജി, കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ നായർ, കോട്ടയം ജില്ല പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ്, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു, ബി.ജെ.പി കോട്ടയം ജില്ല ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത് എബ്രഹാം, മേഖല പ്രസിഡന്റ് രാജു തിരുവല്ല, ശിവസേന നേതാവ് മനോജ് മുണ്ടക്കയം തുടങ്ങിയവർ പങ്കെടുത്തു.