 
പന്തളം: ഡോ.ടി.എം തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ആരംഭിച്ച എൽ.ഡി.എഫ് കുരമ്പാല മേഖലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. മേഖലാ പ്രസിഡന്റ് കെ.മണിക്കുട്ടൻ അദ്ധ്യക്ഷനായിരുന്നു. മേഖല സെക്രട്ടറി ബി പ്രദീപ് ,.സി .പി .ഐ സംസ്ഥാന കമ്മിറ്റി അംഗം ഡി .സജി, ജി.ജയകുമാർ, ദീപു ജി, രോഹിത് ആർ കുറുപ്പ്, പ്രദീപ് കുരമ്പാല തുടങ്ങിയവർ സംസാരിച്ചു.