ചാരുംമൂട് : അടൂർ പട്ടാഴിമുക്കിൽ അദ്ധ്യാപി​ക അനുജയും ചാരുംമൂട് സ്വദേശി ഹാഷി​മും വാഹനാപകടത്തി​ൽ മരി​ച്ച സംഭവത്തെപ്പറ്റി​ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അനുജയുടെ പി​താവ് രവീന്ദ്രൻ നൂറനാട് പൊലീസിൽ പരാതി നൽകി. ഹാഷിം ഭീഷണിപ്പെടുത്തി ബലമായാണ് മകളെ കാറിൽ കയറ്റി കൊണ്ടുപോയതെന്നും അമിത വേഗതയിലെത്തിയ ലോറിക്ക് മുന്നിലേക്ക് കാർ ഓടിച്ചു കയറ്റി മകളെ കൊലപ്പെടുത്തുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. പരാതി അടൂർ പൊലീസിന് കൈമാറിയതായി സി.ഐ പറഞ്ഞു.