അടൂർ: കെ.പി.റോഡിൽ കാർ ലോറിയിടിച്ച് അദ്ധ്യാപികയും സ്വകാര്യ ബസ് ഡ്രൈവറും മരിച്ച സംഭവത്തിൽ ഹരിയാന സ്വദേശിയായ ലോറി ഡ്രൈവറെ പ്രതിന്ഥാനത്ത് നിന്ന് ​ നീക്കി. പൊലീസ് കസ്റ്റഡിലായിരുന്ന ലോറിയും വിട്ടു നൽകി. അപകടത്തിന് ശേഷം മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ലോറിയിൽ കാർ ഇടിക്കും മുൻപ് ബ്രേക്ക് ചെയ്യാൻ ശ്രമിച്ചിട്ടില്ല എന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹാഷിം മന:പ്പൂർവം കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്ന നിഗമനത്തിലെത്തുകയായിരുന്നു ആദ്യം പൊലീസ്.

അനുജയുടേയും ഹാഷിമിന്റേയും ബാങ്ക് രേഖകൾ പൊലീസ് പരിശോധിക്കും. ഇരുവരുടെയും ബന്ധം എത്ര നാൾ മുൻപ് തുടങ്ങി എന്നും ഇവർ തമ്മിൽ ഏതെങ്കിലും തരത്തിൽ സാമ്പത്തിക കൈമാറ്റം നടന്നിട്ടുണ്ടോ എന്നും ബാങ്ക് രേഖകൾ പരിശോധിക്കുമ്പോൾ അറിയാനാകുമെന്ന വിശ്വാസത്തിലാണ് പൊലീസ്.