
അടൂർ : ഏറത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ താഴത്തുമൺ മണക്കാല തപോവൻ പബ്ലിക് സ്‌കൂളിലെ ഡീസൽ പവർ ജനറേറ്ററിന് ഇലക്ട്രിക് ഷോട്ട് സർക്യൂട്ട് മൂലം തീ പിടിച്ചു. അടൂർ അഗ്‌നി ശമനസേന എത്തി തീയണച്ചു.
. അടൂർ ഫയർ ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി വേണുവിന്റെ നേതൃത്വത്തിൽ മഹേഷ് , എസ് കൃഷ്ണകുമാർ, എം.ആർ ശരത് , എം സി അജീഷ്, ആർ രവി തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.