1

മല്ലപ്പള്ളി: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്കിന്റെ മുഖാമുഖം കോട്ടാങ്ങൽ ചുങ്കപ്പാറയിൽ നടന്നു. റബറിന് ന്യായവില ഉറപ്പാക്കുന്നതിന് പാർലമെന്റിൽ സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ, മുൻ എം.എൽ.എ രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ,വൈസ് പ്രസിഡന്റ് ആനി രാജു, ജമീല ബീവി, കെ.ആർ കരുണാകരൻ, പി.ആർ പ്രസാദ്, കെ.സതീഷ്, എം.എം.അൻസാരി, കെ.സുരേഷ്, അനീഷ് ചുങ്കപ്പാറ,നവാസ് ഖാൻ എന്നിവർ പങ്കെടുത്തു.