മല്ലപ്പള്ളി : വാളക്കുഴി വഴി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിരവധി യാത്രക്കാർക്ക് ആശ്രയമായിരുന്ന മല്ലപ്പള്ളി -പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സർവീസും ഒരു കാലത്ത് വാളക്കുഴി സ്വന്തമായിരുന്നു.എഴുമറ്റൂരിൽ രാത്രി 10.25ന് എത്തിയിരുന്ന സ്റ്റേബസും സർവീസ് നിലച്ചോടെയാണ് വാളക്കുഴി ചുഴനാ ഭാഗങ്ങളിൽ യാത്രാ ക്ലേശം രൂക്ഷമായത്. കൊവിഡിന് കാലത്തിന് മുമ്പുതന്നെ നിലച്ച വാളക്കുഴി വഴി സർവീസ് നടത്തിയിരുന്നു. എഴുമറ്റൂർ_അരീക്കൽ - ഇരുമ്പുകുഴി -വാളക്കുഴി ചുഴന വഴി ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് സർവീസ് നടത്തിക്കൊണ്ടിരുന്ന ഏക സർവീസ് ബസ് വർഷങ്ങളായി സർവീസ് മുടക്കിയത്. കോഴഞ്ചേരി - പത്തനംതിട്ടയിലെക്ക് സർക്കാർ ഓഫീസുകളിലെത്തേണ്ട ജീവനക്കാർക്കും , പൊതുജനങ്ങൾക്കുംവലിയ ആശ്രയമായിരുന്നു ഈ ബസ് .വാളക്കുഴി ചുഴന_കുരിശുമുട്ടം_തീയടിയ്ക്കൽ റൂട്ടിൽ ആകെയുണ്ടായിരുന്ന ബസ് സർവീസ് ഇതായിരുന്നു. ഇപ്പോൾ വാളക്കുഴി,ചുഴന കകുരിശുമുട്ടം തീയാടിയ്ക്കൽ റൂട്ടിൽ സ്വകാര്യ ബസുകളോ, കെ.എസ്.ആർ.ടി.സിയുടെയോ സർവീസോ ഇല്ലാത്തത് വലിയ യാത്രാ ക്ലേശത്തിന് ഇടയാക്കിയിരിക്കുകയാണ്.

...............................

ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യവുമായി ഗതാഗതമന്ത്രിക്കും,ബന്ധപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയിട്ടും യാതൊരു ഫലവും കാണുന്നില്ല. ബസ് സർവീസ് പുനരാരംഭിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണം.

എം.വി. വർഗീസ്

(മുൻ എഴുമറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്)​