prasamgm
കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നടക്കുന്ന അഖിലഭാരത ഭാഗവത സത്രത്തില്‍ ഭാഗവതാചാര്യന്‍ ഇളങ്കുന്നപ്പുഴ ദാമോദര ശര്‍മ്മ പ്രഭാഷണം നടത്തുന്നു

തിരുവല്ല: ഭാഗവത്കഥകൾ അനുഭവിച്ചറിയണമെന്ന് ഭാഗവതാചാര്യൻ ഇളങ്കുന്നപ്പുഴ ദാമോദര ശർമ്മ പറഞ്ഞു. കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടക്കുന്ന അഖിലഭാരത ഭാഗവത സത്രത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വിഷയങ്ങളും ആഴത്തിലറിയാൻ സാധിക്കുന്നവർക്ക് മാത്രമാണ് നല്ലൊരു വക്താവും ശ്രോതാവുമാകാൻ സാധിക്കൂ. മുക്തിക്ക് വേണ്ടിയുള്ള ലക്ഷ്യമാകണം ഭാഗവത ഉപാസനയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അവതാരധർമം ഉൾകൊള്ളാനും അവ ജീവിതത്തിൽ കൂട്ടിച്ചേർക്കാനും സാധിക്കണമെന്ന് ആദ്ധ്യാത്മിക ആചാര്യൻ കൈതപ്രം നാരായണൻ നമ്പൂതിരി പറഞ്ഞു. അതുൾകൊള്ളാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭഗവാനിലേക്ക് അടുക്കാനുള്ള ഏറ്റവും വലിയധനം നിർമ്മലമായ ഭക്തിമാത്രമാണെന്ന് ആദ്ധ്യാത്മിക ആചാര്യൻ ശ്രീരാജ് ചെറുവറ്റ പറഞ്ഞു.. രാമായണവും ഭാഗവതവും അടക്കമുള്ള പുരാണ പാരമ്പര്യം ഈ സന്ദേശമാണ് പകർന്ന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ പുലർച്ചെ നടന്ന മഹാഗണപതിഹോമത്തിന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കാർമ്മികത്വം വഹിച്ചു. കുറിച്ചി രാമചന്ദ്രൻ, എം.കെ.നാരായണൻ നമ്പൂതിരി, ശബരീനാഥ് ദേവിപ്രിയ,പുത്തില്ലം മധു, എം.അരവിന്ദാക്ഷൻ നായർ, കാവനാട് രാമൻ, ഒ.എസ്.സതീഷ് എന്നിവർ പ്രഭാഷണം നടത്തി. മഹാസത്രത്തിന്റെ മൂന്നാം ദിവസത്തെ അന്നദാനം ഉദ്ഘാടനം വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ ഉടമ കെ.പി.വിജയൻ നിർവഹിച്ചു. സത്രനിർവഹണ സമിതി ചെയർമാൻ അഡ്വ.ശ്രീധരൻ നമ്പൂതിരി, ജനറൽകൺവീനർ പി.കെ.ഗോപിദാസ്, ജനറൽ സെക്രട്ടറി സുരേഷ് കാവുംഭാഗം, അന്നദാനസമിതി ചെയർമാൻ ബി.മഹേഷ്‌കുമാർ, ലാൽ നന്ദാവനം,അജിത്ത്,അരുൺ, നരേന്ദ്രൻ, കെ.ടി.മാത്യു, ജയൻ വേണാട്ട്,അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

സത്രവേദിയിൽ ഇന്ന്
നാലാം ദിവസമായ ഇന്ന് വൈകുണ്ഠ വർണന മുതൽ പ്രഥുചരിതം വരെയുള്ള ഭാഗങ്ങൾ സമർപ്പിക്കും. പി.കെ.കൃഷ്ണശർമ, കുളത്തൂർ പുരുഷോത്തമൻ, ഡോ.ടി.സി.ഗോവിന്ദൻ നമ്പൂതിരി പയ്യന്നൂർ, ആശാശ്രീകുമാർ, സി.വി.സുബ്രഹ്മണി, സരോജകൃഷ്ണൻ, മംഗളാ രാമസ്വാമി, എൻ.സോമശേഖരൻ, കലയപുരം വിഷ്ണുനമ്പൂതിരി, പള്ളിക്കൽ സുനിൽ എന്നിവർ പ്രഭാഷണം നടത്തും. രാത്രി 8.30ന് ഭജന.