കൊടുമൺ: കൊടുമൺ അങ്ങാടിക്കൽ തെക്ക് വടക്കേ മണ്ണമ്പുഴ കുഴിവിള വീട്ടിൽ അനിൽ (40)നെ കരിങ്ങനം കോട്ട ഏലായിൽ മരിച്ച നിലയിൽകണ്ടെത്തി. തിങ്കളാഴ്ച രാവിലെ വയൽ വരമ്പിലെ തെങ്ങിൽ നിന്ന് തേങ്ങാഇടാൻ പോയതാണെന്ന് പറയുന്നു. ഭാര്യ: അജിത. മക്കൾ: അശ്വതി, ആതിര, അനന്തു . സംസ്‌കാരം പിന്നീട്. പൊലീസ് കേസെടുത്തു.