03-nandikesan
കതിരിൽ തീർത്ത നന്ദികേശൻ അവസാന മിനുക്കു പണിയിൽ

അടൂർ : പള്ളിക്കൽ ശ്രീകണ്ഠാളസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും. ആറാട്ടും ഗജമേളയും ആവേശമാകും. കെട്ടുത്സവ ഒരുക്കങ്ങൾ പൂർത്തിയായി . ഉച്ചയോടെ അതാത് കരകളിൽ നിന്ന് വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. ആറ് മണിയോടെ എത്തുന്ന കെട്ടുരുപ്പടികൾ ക്രമപ്രകാരം കളിപ്പിച്ച് ക്ഷേത്രത്തിന് മുന്നിൽ അണിനിരത്തും.വൈക്കോൽ കതിരിൽ തീർത്ത നന്ദികേശൻ കാഴ്ചക്കാർക്ക് കൗതുകമാകും. ഈ നന്ദികേശൻ മാത്രമായിരിക്കും ക്ഷേത്രത്തിന് ഉള്ളിൽ പ്രവേശിക്കുക. ആറാട്ട് ചിറയിലാണ് ആറാട്ട്.

രാവിലെ 8ന് ഓട്ടൻ തുള്ളൽ,10 ന് പാഠകം, വൈകിട്ട് 3 ന് കെട്ടുകാഴ്ച്ച, 7.30 ന് ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട് കടവിൽ ദീപക്കാഴ്ച, 7.45 ന് നാദസ്വരക്കച്ചേരി, രാത്രി 10 ന് നൃത്തനാടകം ജഗദ്ഗുരു ആദിശങ്കരൻ, പുലർച്ചെ 3 ന് ആറാട്ട് വരവ്, തിരുമുൻപിൽ വേല,4.30 ന് തൃക്കൊടിയിറക്ക്. വലിയ കാണിക്ക.