
പത്തനംതിട്ട : യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി ഇന്നു രാവിലെ 10.30ന് വരണാധികാരിയായ ജില്ലാ കളക്ടർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിക്കും. യു.ഡി.എഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി ഇന്നു രാവിലെ 11ന് ജില്ലാ വരണാധികാരിക്ക് നാമനിർദേശ പത്രിക സമർപ്പിക്കും.