nda

ചിറ്റാർ: എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ.ആന്റണി വയ്യാറ്റുപുഴ ഭുവനേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി. തേറകത്തും മണ്ണിൽ നടന്ന കുടുംബയോഗത്തിൽ സ്ഥാനാർത്ഥി പങ്കെടുത്തു. ബി.ജെ.പി ജില്ലാ സെക്രട്ടറി റോയ് മാത്യു, മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ മൈലപ്ര, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സന്തോഷ് കട്ടചിറ, അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നൻ.ജെ.പി, പഞ്ചായത്ത് ജനറൽ സെക്രട്ടറി മധുസൂദനൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ചിറ്റാർ മണ്ഡലം പര്യടനവേളയിൽ ഈട്ടിച്ചോടിൽ കോന്നി എം.എൽ.എ ജനീഷ് കുമാറുമായി കണ്ടുമുട്ടി.