പത്തനംതിട്ട: കേരളം നാളിതുവരെ ആർജിച്ച നേട്ടങ്ങളെക്കുറിച്ച് പൊതു സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട മില്ലത്ത് പബ്ലിക് ലൈബ്രറിയിൽ വിജ്ഞാന വികസന സദസ് നടത്തി. മുനിസിപ്പൽ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എസ്.എം. ഹനീഫ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എ. ഗോകുലേന്ദ്രൻ വിഷയാവതരണം നടത്തി. സംസ്ഥാന മത്സ്യബോർഡ് അംഗം സക്കീർ അലങ്കാരത്ത്, ബിജു മുസ്തഫ, അഡ്വ. ഷിനാജ് ലത്തീഫ്, അഷറഫ് അലങ്കാർ, അഹമ്മദ് ഇസ്മയിൽ, ഷിബു ജോസഫ്, കെ.പി. നൗഷാദ്, അത്തിൽ ഇസ്മയിൽ, എ.എസ്. ഷമീർ, എം. തൗഫീഖ്, അഡ്വ.എ.എം.ആബിദ്, എസ്.ശിഹാബ്, എസ്. സൂഫിയ,ഷഹ്‌ന ഹനീഫ് എന്നിവർ സംസാരിച്ചു.