 
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ വിൻസെന്റ് അക്കാദമിയിൽ കൂടിയ സാഹിത്യ സദസ് വാർഷിക യോഗം കൃഷ്ണകുമാർ കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു. മനു പാണ്ടനാട് അദ്ധ്യക്ഷത വഹിച്ചു. തിരുവൻവണ്ടൂർ ചന്ദ്ര ഭവനനിൽ റിട്ട.ഡെപ്യൂട്ടി കളക്ടർ സി. ജി പരമേശ്വരന്റെ നിര്യാണത്തിൽ ഡോ.ബിനോയ് തോമസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രൊഫ.വി.ഐ ജോൺസൺ പ്രതിഭകളെ അഭിനന്ദിച്ചു. കവി പ്രഭാ വർമ്മ, നടൻ ഇന്ദ്രൻസ്, സിവിൽ ജഡ്ജ് ആയി തിരഞ്ഞെടുത്ത ആദ്യ ആദിവാസി വനിത ശ്രീപതി, പൈലറ്റ് ആയ കാവ്യ രവി കുമാർ, എൽ.എൽ.ബി നേടിയ ആർ.കനക എന്നിവർക്ക് പി.കെ ശിവൻ അഭിനന്ദനപ്രമേയം അവതരിപ്പിച്ചു. കാർഷിക മേഖലയിൽ നിന്ന് കുട്ടൻ പിള്ള, സതീഷ് കല്ലുപറമ്പിൽ, വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിദ്യാഭ്യാസ നിലവാരത്തിൽ എത്തിയ സലുജ കൃഷ്ണൻ, അനിഷ്യ എൻ.ബി എന്നിവർക്ക് പുരസ്‌കാരം നൽകി, ശില്പ കലയിൽ ശില്പി ഡോ.ബാലകൃഷ്ണൻ, സാഹിത്യ മേഖലയിൽ എം.കെ കുട്ടപ്പൻ, ഗോപി ബുധനൂർ, ഡോ.എൽ ശ്രീരഞ്ജിനി, പ്രിയ എസ് പൈ, ലീല രവി എന്നിവരെ ആദരിച്ചു. സാഹിത്യകാരി ജയലക്ഷ്മി, രവി പാണ്ടനാട് തുടങ്ങിയവർ പ്രസംഗിച്ചു.