കോന്നി: പടപ്പക്കലിൽ താമസിച്ചുവന്നിരുന്ന രാജുവിനെ (68) അരുവാപ്പുലം അണപ്പടി തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊട്ടുപാറയിൽ നിന്ന് ഇൗയിടെയാണ് ഇവിടേക്ക് താമസംമാറിയത്. കുളിക്കുന്നതിനിടെ തോട്ടിൽ വീണ് മരിച്ചതാണെന്ന് കരുതുന്നു. കോന്നി പൊലീസ് കേസെടുത്തു.