അയിരൂർ: തോട്ടയ്ക്കാട്ട് ആശാരിച്ചേരിൽ ജോയി വില്ലായിൽ റിട്ട: അദ്ധ്യാപകൻ കോശി സൈമൺ (അനിയൻ സാർ - 84, മാർത്തോമാ ഹൈസ്‌കൂൾ മതാപാറ) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2ന് ശേഷം ശാലേം മാർത്തോമാ പള്ളിയിൽ. ഭാര്യ : സൂസൻ കോശി തിരുവല്ല തെങ്ങുംമഠത്തിൽ കുടുംബാംഗമാണ്. മക്കൾ: സൈമൺ കോശി (ബോട്‌സ്വാനാ), അലക്‌സ് കോശി (കുവൈറ്റ് ), സൈറാ കോശി (അബുദാബി). മരുമക്കൾ: സിനി സൂസൻ, ഷൈല അലക്‌സ്, റെജി തോമസ്.