
പത്തനംതിട്ട : ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മാതൃകാ പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ചുള്ള പരാതികൾ ജനങ്ങൾക്ക് നേരിട്ട് അറിയിക്കാം. അന്വേഷണങ്ങൾക്കും പരാതികൾ നൽകുന്നതിനുമായി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പറായ 0468 2224256 ലും ടോൾ ഫ്രീ നമ്പറായ 1950 ലും ബന്ധപ്പെടാം. മാതൃക പെരുമാറ്റചട്ടം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ജൂൺ ആറ് വരെ തുടരും. സ്ഥാനാർത്ഥികളുടെ ചെലവ് സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെ അറിയിക്കാം. പത്തനംതിട്ട മണ്ഡലത്തിലെ ചെലവ് നിരീക്ഷകൻ കമലേഷ് കുമാർ മീണയാണ്. ഫോൺ: 9530400019.