anganwadi

തിരുവല്ല: കവിയൂർ പഞ്ചായത്ത് ഒമ്പതാം അങ്കണവാടിയുടെ വാർഷികാഘോഷം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി സി.ഡി.പി ഒ. ചിന്മയ എസ്. ആനന്ദ് മുഖ്യപ്രഭാഷണം നടത്തി.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാരി രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗം സിന്ധു ആർ.സി നായർ, അങ്കണവാടി വർക്കർ ശാന്തമ്മ ഫിലിപ്പ് ,എ.എൽ.എം എസ്.സി പ്രസിഡന്റ് സി.കെ.ഹരിദാസ്, വയോജന ക്ലബ് സെക്രട്ടറി യു.കെ രാധാകൃഷ്ണൻ, അനില വി.സി എന്നിവർ പ്രസംഗിച്ചു.