
അടൂർ : വേലുത്തമ്പി ദളവയുടെ 215 -ാം ആത്മബലിദാന ദിനാചരണം അതിവേഗ ചിത്രകാരൻ ഡോ.ജിതേഷ്ജി മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തിൽ ഉദ്ഘാടനം ചെയ്തു. സ്മാരക സമിതി പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സി കൃഷ്ണകുമാർ, മണ്ണടി രാജൻ, എം.ആർ.ജയപ്രസാദ്, എൽ.ഉഷാകുമാരി, മാനപ്പള്ളി മോഹൻ, പി.എൻ.രാഘവൻ, സലിംബാവ, മനോജ്, സുധാനായർ, രജ്ഞിനി, ചാന്ദ്നി , അമ്പാടി രാധാകൃഷ്ണൻ, സി ഡി വർഗീസ്, മണ്ണടി മോഹൻ, സയ്യിദ്, നീലകണ്ഠൻ പോറ്റി, ജലാൽ, സുരേന്ദ്രൻ പിള്ള, രമേശ്, മോഹനൻ പിള്ള എന്നിവർ പ്രസംഗിച്ചു.