
അടൂർ : എൽ ഡി എഫ് പാർലമെന്റ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിനെ വിജയിപ്പിക്കുന്നതിനായി ബി.കെ.എം.യു., കെ.എസ് കെ റ്റിയു കർഷക തൊഴിലാളി സംഘടനകളുടെ സംയുക്ത തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.
കെ.എസ്‌കെ.റ്റി.യു. ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.കെ എം.യു. മണ്ഡലം പ്രസിഡന്റ് ഐക്കാട് ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.കെ മുരളി, ഷാജി തോമസ്, എസ്. ഷിബു, രാധാ രാമചന്ദ്രൻ, അശോകൻ, അഡ്വ.എസ്.അച്യുതൻ,, പി.ബി. ബാബു, എസ്.ഇ.ബോസ്, പി.വിനോദ്, രാജേന്ദ്രപാൽ, വിജു. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റായി ഷാജി തോമസ്, സെക്രട്ടറിമാരായി ഷിബു എസ്, കുട്ടപ്പൻ എന്നിവരെ തിരഞ്ഞെടുത്തു.