sathram
കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നടക്കുന്ന അഖിലഭാരത ഭാഗവത മഹാസത്രത്തില്‍ മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് സംസാരിക്കുന്നു

തിരുവല്ല: സനാതന സംസ്‌കാരത്തിന്റെ ഈശ്വര സങ്കല്പം വിശാലതയിലുള്ളതാണെന്ന് മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ് പറഞ്ഞു. കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടക്കുന്ന അഖിലഭാരത ഭാഗവത മഹാസത്രത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകുണ്ഠ വർണന മുതൽ പ്രഥുചരിതം വരെയുള്ള ഭാഗങ്ങൾ സമർപ്പിച്ചു. പി.കെ.കൃഷ്ണ ശർമ,കുളത്തൂർ പുരുഷോത്തമൻ ഡോ.ടി.സി, ഗോവിന്ദൻനമ്പൂതിരി പയ്യന്നൂർ, ആശാശ്രീകുമാർ,സി.വി.സുബ്രഹ്മണി, സരോജ കൃഷ്ണൻ,മംഗളാ രാമസ്വാമി,എൻ സോമശേഖരൻ,കലയപുരം വിഷ്ണു നമ്പൂതിരി,പള്ളിക്കൽ സുനിൽ എന്നിവർ സംസാരിച്ചു.

സത്രവേദിയിൽ ഇന്ന്
അഞ്ചാം ദിനമായ ഇന്ന് രാവിലെ രുദ്രഗീതം മുതൽ പുരുഷാർത്ഥ തത്വം വരെയുള്ള ഭാഗങ്ങൾ സമർപ്പിക്കും. ചന്ദ്രിക മേനോൻ, വി.വി.മുരളീധരവാര്യർ,സ്വാമി അഭയാനന്ദ, സ്വാമി ആദ്ധ്യാത്മാമന്ദ, ആലപ്പാട് രാമചന്ദ്രൻ, പുരുമ്പള്ളി നാരായണ ദാസ്, മഞ്ചല്ലൂർ സതീഷ്, പിരളി പരമേശ്വരൻ നമ്പൂതിരി, തിരുവെങ്കിടപുരം ഹരികുമാർ, പ്രൊഫ. ടി.ഗീത, ഡോ. സരിത അയ്യർ എന്നിവർ പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കും.