 
പന്തളം: തോട്ടിലും പാടത്തെയും മാലിന്യം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. ചില്ലുമാലിന്യം കാരണം പാടത്ത് പണിയെടുക്കുന്ന തൊഴിലാളികളും കർഷകരും ബുദ്ധിമുട്ടിലാണ്. തോട്ടിലും പാടത്തുമെല്ലാം കുപ്പികളും കുപ്പി പൊട്ടിയ ചില്ലുകളും നിറഞ്ഞു കിടക്കുന്ന സ്ഥിതിയാണ്. മാലിന്യം നിറഞ്ഞുകിടക്കുന്ന മുട്ടാർ നീർച്ചാലിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന വാളകത്തിനാൽ പുഞ്ചയിലാണ് ചില്ലുമാലിന്യവും പ്ലാസ്റ്റിക് മാലിന്യവും നിറഞ്ഞുകിടക്കുന്നത്. കടയ്ക്കാട് ഭാഗംമുതലുള്ള മാലിന്യമാണ് നീർച്ചാലിലൂടെ ഒഴുകി പാടത്തേക്കെത്തുന്നത്. ആക്രി വ്യാപാര സ്ഥാപനങ്ങൾ അധികവും പ്രവർത്തിക്കുന്നത് നീർച്ചാലിന് കരയിലാണ്. വീടുകളിൽ നിന്നും ശേഖരിക്കുന്നതിൽ വിൽക്കാൻ കഴിയാത്തവയെല്ലാം ചാലിലേക്ക് ഉപേക്ഷിക്കുകയാണ് പതിവ്.
2018ലെ പ്രളയ കഴിഞ്ഞപ്പോൾ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തും നീർച്ചാലിന്റെ തീരത്തുമെല്ലാം മലപോലെയാണ് പ്ലാസ്റ്റിക് നിറഞ്ഞിരുന്നത്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണെണമെന്ന ആവശ്യം ശക്തമാണ്.