ch
അടൂർ ഗവ. ബോയ്‌സ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ധർന്ന ജില്ലാ കൺവീനർ പി.ചാന്ദിനി ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ഹയർ സെക്കൻഡറി പരീക്ഷകളുടെ കഴിഞ്ഞ വർഷത്തെ മൂല്യ നിർണയം നടത്തി ഒരു വർഷം കഴിഞ്ഞിട്ടും പ്രതിഫലം നൽകാത്തതിൽ പ്രതിഷേധിച്ച് അദ്ധ്യാപകർ എഫ്.എച്ച്.എസ്.ടി.എയുടെ നേതൃത്വത്തിൽ മൂല്യ നിർണയ കേന്ദ്രങ്ങളിൽ ധർണ നടത്തി. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ ചെയർമാൻ കെ.ഹരികുമാർ, ജില്ലാ കൺവീനർ പി.ചാന്ദിനി , ജിജി സാംമാത്യു, സ്മിജുജേക്കബ് എന്നിവർ ഉദ്ഘാടനംചെയ്തു. മീന എബ്രഹാം, സുരേഷ് കുമാർ, രാജേഷ് കുമാർ, ഡോ.അനിത ബേബി ഗിരീഷ്, വിമൽ കൈതക്കൽ എന്നിവർ പ്രസംഗിച്ചു.