പത്തനംതിട്ട: പന്തളം മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം ചെയർമാൻ ഷാജഹാന്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രി പന്തളം സുധാകരൻ, ഘടകകക്ഷി നേതാക്കളായ അഡ്വ. കെ.എസ് ശിവകുമാർ, അഡ്വ. ഡി.എൻ തൃദീപ്, സക്കറിയ വർഗീസ്, എം.ജി കണ്ണൻ, തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, ഷെരീഫ് പന്തളം, ജി. രഘുനാഥ് കുളനട, പന്തളം മഹേഷ്, നൗഷാദ് റാവുത്തർ, പി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.