dcc
കൊടുമണ്ണിൽ നടന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ: ബി.ജെ.പി കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ വരുന്നത് തടയുവാൻ യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയെ വിജയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കൊടുമണ്ണിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് മണ്ഡലം കൺവീനർ ആർ.സി ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. തോപ്പിൽ ഗോപകുമാർ, അനിൽ കൊച്ചുമൂഴിക്കൽ, ഡോ. ജോർജ് വർഗീസ് കൊപ്പാറ, പഴകുളം ശിവദാസൻ, സക്കറിയ വർഗീസ്, എ. വിജയൻ നായർ, അഡ്വ. ബിജു ഫിലിപ്പ്, അജികുമാർ രണ്ടാംകുറ്റി, അങ്ങാടിക്കൽ വിജയകുമാർ, ജോൺസൺ മാത്യു, സൗദാമിനി, അബ്ദുൾകലാം ആസാദ്, സുന്ദരേശൻ അങ്ങാടിക്കൽ, പ്രകാശ്. റ്റി. ജോൺ, എ.ജി. ശ്രീകുമാർ, മുല്ലൂർ സുരേഷ്, സി.ജി. ജോയി, ബിജു അങ്ങാടിക്കൽ, ഗീതാദേവി, ലാലി സുദർശൻ, യശോദ മോഹൻദാസ്, ജിതേഷ് കുമാർ, ലിസ്സി റോബിൻസ്, രേവമ്മ വിയജൻ, സിനി ബിജു, തങ്കച്ചൻ എരുത്വാക്കുന്ന് തുടങ്ങിവർ പ്രസംഗിച്ചു.