
പത്തനംതിട്ട : രാജ്യത്ത് ജനാധിപത്യവും മതേതരത്വവും പുലരാൻ കോൺഗ്രസ് അധികാരത്തിൽ വരണമെന്നും അതിന് യു.ഡി.എഫിന് വോട്ടുചെയ്യണമെന്നും കെ. പി.സി.സി മെമ്പർ പി. മോഹൻരാജ് പറഞ്ഞു. ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള പത്തനംതിട്ട ടൗൺ മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . മണ്ഡലം ചെയർമാൻ എൻ.എ നൈസാം അദ്ധ്യക്ഷത വഹിച്ചു. അനീഷ് വരിക്കണ്ണാമല , ടി. എം ഹമീദ്, അഡ്വ. എ. സുരേഷ് കുമാർ, കെ. ജാസിംകുട്ടി, അഡ്വ. റോഷൻ നായർ, സിന്ധു അനിൽ , ജോൺസൺ വിളവിനാൽ, ജെറി മാത്യു സാം , റനീസ് മുഹമ്മദ്, എം .എച്ച് ഷാജി, ദീപു ഉമ്മൻ, ഷാഹിദ ഷാനവാസ്, ഇസ്മായിൽ സാഹിബ്, രജനി പ്രദീപ്, എസ്. അഫ്സൽ, അബ്ദുൾ കലാം ആസാദ്, എ. അബ്ദുൾ ഹാരീസ് , നഹാസ് പത്തനംതിട്ട, എം.എ സിദ്ദീക്ക്, സജി കെ. സൈമൺ, എ. സഗീർ , ഏബൽ മാത്യു, എ. അഷറഫ്, അജിത് മണ്ണിൽ, അഡ്വ. ഷാജി മോൻ,ടി.ടി യാസീൻ, രാജ ഏവൺ, എം. സിറാജ്, യൂസഫ് പിച്ചയ്യത്ത്, അഡ്വ. അൻസാരി, സി. ഒ സലാം , പി.എം അമീൻ, ബിബിൻ ബേബി, സജിനി മോഹൻ എന്നിവർ സംസാരിച്ചു.