
പത്തനംതിട്ട : വേനൽക്കാലം അടിപൊളിയാക്കാൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി അസാപിന്റെ അഞ്ചുദിന സമ്മർ ക്യാമ്പുകൾ. നാലാം ക്ലാസ് മുതൽ 10 ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് ക്യാമ്പ് നടത്തുന്നത്. ആർട്ട് ആൻഡ് ക്രാഫ്റ്റ്, റോബോട്ടിക്ക്‌സ്, എ.ആർ, വി.ആർ, ഡിജിറ്റൽ ലിറ്ററസി, ഗെയിം ഡെവല്പ്‌മെന്റ് തുടങ്ങിയ വൈവിദ്ധ്യമായ പരിപാടികൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 22 മുതൽ 26 വരെയാണ് ക്യാമ്പ് നടക്കുക. പങ്കെടുക്കാൻ താൽപര്യമുള്ളവർ 20ന് മുൻപായി രജിസ്റ്റർ ചെയ്യുക.